മൂ​ർ​ക്ക​നാ​ട്: സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ക്ക​മാ​യി. കാ​ളി​യാ​ർ​കു​ളം പൊ​ട്ട​ച്ചോ​ല ഏ​റു​മാ​ടം ബോ​യ്സ് കൃ​ഷി​ക്കൂ​ട്ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൈ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ശ​ശി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ​മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ചേ​നാ​ത്തോ​ടി, മെ​ന്പ​ർ​മാ​രാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജ​യ​ശ്രീ, ഷാ​ഹി​ന, കൃ​ഷി ഓ​ഫീ​സ​ർ സ​മീ​ർ മാ​ന്പ്ര​ത്തൊ​ടി, അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​രി​ശു​ഭൂ​മി ക​ണ്ടെ​ത്തി പ​ച്ച​ക്ക​റി കൃ​ഷി​ക്ക് യോ​ഗ്യ​മാ​ക്ക​ൽ, വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്യു​ന്ന കൃ​ഷി വി​സ്തൃ​തി വ​ർ​ധി​പ്പി​ക്ക​ൽ, വീ​ട്ടു​വ​ള​പ്പി​ലെ അ​ടു​ക്ക​ള​ത്തോ​ട്ടം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ഭൂ​മി​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്ക​ൽ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.