പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ളി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ ചെ​മ്മ​ല​ശേ​രി മ​ന​ങ്ങ​നാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.​

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മൈ​മൂ​ന, സി​നി​ജ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ധ​ന്യ, എം​എ​ൽ​എ​സ്പി ന​ഴ്സ് അ​ന​ഘ​ശ്രീ, അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡെ​ങ്കി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും കൊ​തു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ന​ട​ത്തി.