ത​ച്ചി​ങ്ങ​നാ​ടം: ത​ച്ചി​ങ്ങ​നാ​ടം ച​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം 54 -ാം വാ​ർ​ഷി​കം ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​ത്രി ഏ​ഴി​ന് പ്ര​ശ​സ്ത ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ പാ​ല​നാ​ട് ദി​വാ​ക​ര​ൻ വാ​ർ​ഷി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥാ​ല​യം പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന "മ​ഞ്ഞു​തു​ള്ളി’ എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ പ്ര​കാ​ശ​നം ചെ​യ്യും.

വി​ഖ്യാ​ത ക​ഥാ​കാ​ര​ൻ ന​ന്ത​നാ​രു​ടെ മ​ക​ൻ പി. ​സു​ധാ​ക​ര​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന കാ​വ്യ​സ​ദ​സ് സി. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശ​ത്തെ ശ്ര​ദ്ധേ​യ​രാ​യ ക​വി​ക​ൾ കാ​വ്യ​സ​ദ​സി​ൽ സം​ബ​ന്ധി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന "അ​റി​യാ​ത്ത എം.​ടി' എ​ന്ന സി​ന്പോ​സി​യം സാ​ഹി​ത്യ നി​രീ​ക്ഷ​ക​ൻ മേ​ലാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും ഡോ.​എ​ൻ.​വി. വി​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​ടി സാ​ഹി​ത്യ​ത്തി​ന്‍റെ അ​ന്വേ​ഷ​ക​യാ​യി അ​റി​യ​പ്പെ​ടു​ന്ന രോ​ഹി​ണി രാ​ധാ​കൃ​ഷ​ണ​ൻ അ​നു​ബ​ന്ധ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി പി. ​മു​ര​ളി​ധ​ര​ൻ ന​യി​ക്കു​ന്ന ഗാ​ന​നി​ശ​യോ​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​നാ​രാ​യ​ണ​ൻ, പി. ​ന​ജ്മ യൂ​സ​ഫ്, പി.​ജി. നാ​ഥ്, എ​സ്.​വി. മോ​ഹ​ന​ൻ, പി.​എ​സ്. വി​ജ​യ​കു​മാ​ർ, ര​മ്യ മ​ഠ​ത്തി​ൽ​കു​ണ്ട് എ​ന്നി​വ​ർ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.