സാപ്പ് ക്യൂയുടെ ലോഗോ പ്രകാശനം ചെയ്തു
1550137
Friday, May 16, 2025 5:50 AM IST
വേങ്ങൂർ: പെരിന്തൽമണ്ണയിലെ എംഇഎ എൻജിനിയറിംഗ് കോളജിൽനിന്ന് 2025ൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ആരംഭിച്ച ഹെൽത്ത്ടെക് സ്റ്റാർട്ടപ്പായ സാപ്പ് ക്യൂയുടെ ലോഗോ പ്രകാശനം കോളജ് ജനറൽ സെക്രട്ടറി പ്രഫ. കെ. കെ. സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു.
ഹോസ്പിറ്റൽ ഒപി കാത്തിരിപ്പ്, അസൗകര്യങ്ങൾ എന്നിവ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമിച്ച സാപ്പ് ക്യൂ, ഒരു വ്യക്തിഗത എഐ ഹെൽത്ത് കമ്പാനിയൻ കൂടിയാണ്. 10 മിനിട്ടിനുള്ളിൽ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാകുകയും രജിസ്ട്രേഷൻ മുതൽ കൺസൾട്ടേഷൻ വരെ മുഴുവൻ ലളിതമായി പൂർത്തീകരിക്കാനും സാപ്പ് ക്യൂ സഹായിക്കുന്നു. പെരിന്തൽമണ്ണയിലെ പ്രമുഖ ആശുപത്രിയായ കിംസ് അൽഷിഫ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഈ സേവനങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞു.
ചടങ്ങിൽ അബ്ദുസമദ് പൂക്കോട്ടൂർ (കോളേജ് സെക്രട്ടറി), ഡോ. ജെ. ഹുസൈൻ (പ്രിൻസിപ്പൽ), സി. കെ. സുബൈർ (അഡ്മിനിസ്ട്രേഷൻ മാനേജർ), കെ. ടി. ഹനീഷ് ബാബു (വൈസ് പ്രിൻസിപ്പൽ), പ്രഫ. എസ്. ശ്രീറാം (ഡീൻ അക്കാദമിക്സ്) എന്നിവർ പങ്കെടുത്തു.