എ​ട​ക്ക​ര: വ​ടു​ക സ​മു​ദാ​യ​ത്തെ ഒ​ഇ​സി ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​നു​ള്ള വ​രു​മാ​ന പ​രി​ധി എ​ടു​ത്ത് ക​ള​യ​ണ​മെ​ന്നും വ​ടു​ക സ​മു​ദാ​യ സാം​സ്‌​കാ​രി​ക സ​മി​തി നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ബി​എ​ച്ച് സം​വ​ര​ണം മൂ​ന്ന് ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 10 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും വ​ടു​ക സ​മു​ദാ​യ​ത്തി​ന് ഒ​രു എ​യ്ഡ​ഡ് വി​ദ്യ​ഭ്യാ​സ സ്ഥാ​പ​നം അ​നു​വ​ദി​ച്ച് ത​ര​ണ​മെ​ന്നും ധ​ര്‍​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ടു​ക സ​മു​ദാ​യ സാം​സ്‌​കാ​രി​ക സ​മി​തി കേ​ന്ദ്ര ക​മ്മ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ക​ഞ്ചി​ക്കോ​ട് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എം ബാ​ബു, മോ​ഹ​ന​ന്‍ രാ​മ​ശേ​രി, കൃ​ഷ്ണ​ന്‍ മ​ല​മ്പു​ഴ, കെ.​എം. ച​ന്ദ്ര​ന്‍, ഷീ​ന സി​ജു, അ​തു​ല്യ ബാ​ബു, കെ.​എം. ശ​ശി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.