എ​ട​ക്ക​ര: അ​റ​വു​മാ​ടു​ക​ളു​മാ​യി നാ​ടു​ക​ണി​ച്ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​യ ലോ​റി​യി​ല്‍ നി​ന്നും ക​ണ്ടെ​യ്‌​ന​ര്‍ മ​റി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​മ​ണി​യേ​ടെ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലെ തേ​ന്‍​പാ​റ​യ​ക്ക് സ​മീ​പ​മാ​ണ് ലോ​റി​യി​ല്‍ നി​ന്നും ക​ണ്ടെ​യ്‌​ന​ര്‍ മ​റി​ഞ്ഞു​വീ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​ത്.

ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​ന്നു​കാ​ലി​ക​ള്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ലോ​റി ഉ​ട​ന്‍​ത​ന്നെ റോ​ഡി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. എ​ട​ക്ക​ര കാ​ലി​ച്ച​ന്ത​യി​ല്‍ നി​ന്നും കാ​ലി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ലോ​റി.