പിഎംഎവൈ ഭവനപദ്ധതി; പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്
1550133
Friday, May 16, 2025 5:48 AM IST
പെരിന്തൽമണ്ണ: പിഎംഎവൈ ഭവനപദ്ധതി നിർവഹണത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. 2024-25 വർഷം മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് വീടുകൾ ലഭ്യമാക്കുവാൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇത് സംബന്ധിച്ച പ്രഖ്യാപനവും രേഖകളുടെ കൈമാറ്റവും പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നിർവഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻമാർ, ഭരണസമിതി അംഗങ്ങൾ,ബ്ലോക്ക് സെക്രട്ടറി കെ. പാർവതി എന്നിവർ പങ്കെടുത്തു.