മ​ല​പ്പു​റം: റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റി​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന 12 മൊ​ബൈ​ൽ സ​ർ​ജ​റി യൂ​ണി​റ്റു​ക​ളി​ൽ മ​ല​പ്പു​റം യൂ​ണി​റ്റി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ നി​ല​ന്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, വാ​ഴ​ക്കാ​ട്, ഈ​ശ്വ​ര​മം​ഗ​ലം എ​ന്നീ ആ​ങ്ക​ർ സ്റ്റേ​ഷ​നു​ക​ളി​ൽ (വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളി​ൽ) മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​തും എ​മ​ർ​ജ​ൻ​സി സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ആ​വ​ശ്യം വ​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളും ഫീ​ൽ​ഡ് ത​ല​ത്തി​ൽ ക​ർ​ഷ​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ശ​സ്ത്ര​ക്രി​യ​ക​ളും ഈ ​യൂ​ണി​റ്റ് നി​ർ​വ​ഹി​ക്കും.

ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​സ​ക്ക​റി​യ സാ​ദി​ഖ് മ​ധു​ര​ക്ക​റി​യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കെ. ഷാ​ജി, മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.