മ ​ു സ്‌ലിം ലീ​ഗ് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന റാ​ലി​യും സം​ഗ​മ​വും
Wednesday, August 17, 2022 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ മ​ല​ബാ​റി​ൽ ന​ട​ന്ന സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കും ര​ക്ത സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണ​ക്കു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മ​ല​ബാ​ർ സ​മ​ര സ്മാ​ര​ക ച​രി​ത്ര മ്യൂ​സി​യം കൊ​ണ്ടു​വ​രു​മെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന റാ​ലി​യും സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ ച​രി​ത്ര വ​ക്രീ​ക​ര​ണം ന​ട​ത്തു​ന്ന ഇ​ക്കാ​ല​ത്ത് ച​രി​ത്ര സം​ര​ക്ഷ​ണ​വും ച​രി​ത്ര ബോ​ധ​വും നാ​ടി​നു ആ​വ​ശ്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ഗ​ണ്‍ ട്രാ​ജ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​നി​വേ​ശ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ മ​ണ്ണി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര നാ​യ​ക​രു​ടെ സ്മ​ര​ണ​ക്കാ​യി മ​ല​ബാ​ർ സ​മ​ര സ്മാ​ര​ക മ്യൂ​സി​യം കൊ​ണ്ടു​വ​രും.
ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ക്കും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ലൈ​ബ്ര​റി, ഓ​ഡി​യോ വി​ഷ്വ​ൽ തി​യേ​റ്റ​ർ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ അ​ട​ങ്ങി​യ​താ​കും മ്യൂ​സി​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പി.​വി. മ​നാ​ഫ് അ​രീ​ക്കോ​ട് പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലീം കു​രു​വ​ന്പ​ലം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നാ​ല​ക​ത്ത് സൂ​പ്പി, അ​ഡ്വ. എ.​കെ. മു​സ്ത​ഫ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, എ.​മു​ഹ​മ്മ​ദ്കു​ട്ടി, മ​ജീ​ദ് പു​ത്ത​ൻ​കോ​ട്ടി​ൽ, കെ.​പി. ഹു​സ​യി​ൻ, കു​ഞ്ഞാ​പ്പ, അ​ലി അ​ക്ബ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​സ​ലാം, നാ​ല​ക​ത്ത് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യോ​ഗ്ര​ഥ​ന റാ​ലി​ക​ൾ​ക്ക് ജ​മാ​ൽ, എ​ൻ.​ഹം​സ, പി.​അ​ബ്ദു​റ​ഹി​മാ​ൻ, പി.​ടി.​ഖാ​ലി​ദ്, വി.​പി. റ​ഷീ​ദ്, ഹം​സ​ക്കു​ട്ടി ഹാ​ജി, ടി.​കെ.​ഹം​സ എ​ന്ന മു​ത്തു, ബി.​മു​സ​മ്മി​ൽ, പാ​ല​ത്തി​ങ്ങ​ൽ മു​ജീ​ബ്, മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ, പ​ടി​ഞ്ഞാ​റേ​തി​ൽ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.