ക​ളി​സ്ഥ​ല​മൊ​രു​ക്കാ​ൻ അ​ര​ക്കോ​ടി വേ​ണം; ന​രി​യ​ക്കം​പൊ​യി​ൽ കൂ​ട്ടാ​യ്മ കൈ​ക്കോ​ർ​ക്കു​ന്നു
Monday, August 15, 2022 1:07 AM IST
കാ​ളി​കാ​വ് : സ്വ​ന്ത​മാ​യി ക​ളി​സ്ഥ​ല​മൊ​രു​ക്കാ​ൻ നീ​ലാ​ഞ്ചേ​രി ന​രി​യ​ക്കം​പ്പൊ​യി​ലെ നാ​ട്ടു കൂ​ട്ടാ​യ്മ കൈ​കോ​ർ​ക്കു​ന്നു. വി​ല പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് കൂ​പ്പ​ണ്‍ ന​ൽ​കി അ​ര​ക്കോ​ടി​യോ​ളം രൂ​പ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

31 ന് ​ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ന്‍റെ കൂ​പ്പ​ണ്‍ കാ​ളി​കാ​വ് കെ​എ​ഫ്സി താ​ര​ങ്ങ​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ൽ​പ​ന്തു​ക​ളി​യെ നെ​ഞ്ചേ​റ്റു​ന്ന മ​ല​യോ​ര നാ​ട്ടി​ലാ​ണ് ന​രി​യ​ക്കം​പൊ​യി​ൽ ഗ്രാ​മം. പ​ഴ​യ​ത​ല​മു​റ​ക്കും പു​തി​യ ത​ല​മു​റ​ക്കുംഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ നാ​ട്ടി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ വ​യ​ലു​ക​ളി​ലും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​ന്പു​ക​ളി​ലും റോ​ഡി​ലു​മാ​ണ് ക​ളി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ് സ്വ​ന്തം ക​ളി​സ്ഥ​ലം വേ​ണ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. മൈ​താ​ന​ത്തി​നാ​യി ഒ​രേ​ക്ക​ർ പ​ന്ത്ര​ണ്ട് സെ​ന്‍റ് സ്ഥ​ലം നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​രി​യ​ക്കം​പൊ​യി​ൽ അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്ന ഈ ​സ്ഥ​ലം വാ​ങ്ങാ​നാ​യി അ​ന്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും.

ഇ​തി​ൽ 17 ല​ക്ഷം രൂ​പ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ ക​ണ്ടെ​ത്തി മു​ൻ​കൂ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന വ​ലി​യ തു​ക ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി കൂ​പ്പ​ണു​ക​ൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് നാ​ട്ടു​കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സി.​കെ റ​ഈ​സ് ചെ​യ​ർ​മാ​നും ഇ​ർ​ഷാ​ദ​ലി ക​ണ്‍​വീ​ന​റും ടി. ​നു​ളൈ​ർ ട്ര​ഷ​റ​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഒ​ന്നാം സ​മ്മാ​നം സ്കൂ​ട്ട​റും ര​ണ്ടാം സ​മ്മാ​നം അ​ഷ്റ​ഫ് ദോ​സ്ത് ന​ൽ​കി​യ ജ​ല​മി​ത്ര വാ​ട്ട​ർ​ഫി​ൽ​റ്റ​റു​മാ​ണ്. സൈ​ക്കി​ൾ, ടി​വി, സ്മാ​ർ​ട്ട് വാ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​ളി​കാ​വ് ക​ഐ​ഫ്സി ഫു​ട്ബാ​ൾ ടീം ​മു​ൻ താ​ര​ങ്ങ​ളാ​യ കെ. ​ന​സീ​ർ, കെ.​ടി അ​ഷ്റ​ഫ്, വി.​പി മു​ജീ​ബ്, കെ. ​രാ​ജ​ൻ, കെ. ​ഷാ​ജി, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് ദോ​സ്ത്, കെ.​കെ കു​ട്ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം. ​ഹം​സ, കെ.​പി ഗി​രീ​ഷ്, കെ. ​മ​ൻ​സൂ​ർ, എം. ​യൂ​സു​ഫ്, വി. ​ഇ​ബ്രാ​ഹിം, പി.​കെ റ​ഹീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.