മേ​ലാ​റ്റൂ​രി​ൽ ഡാ​ൻ​സ് പ​രി​ശീ​ല​ന ക്ലാ​സി​നു തു​ട​ക്ക​മാ​യി
Saturday, August 13, 2022 11:46 PM IST
മേ​ലാ​റ്റൂ​ർ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഡാ​ൻ​സ് പ​രി​ശീ​ല​ന ക്ലാ​സി​ന് മേ​ലാ​റ്റൂ​രി​ൽ തു​ട​ക്ക​മാ​യി. സം​സ്കാ​ര ആ​ർ​ട്സ് അ​ക്കാ​ഡ​മി പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ളം ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലാ​ണ് ഡാ​ൻ​സ് പ​രി​ശീ​ല​ന ക്ലാ​സ് ആ​രം​ഭി​ച്ച​ത്.

സി​നി​മാ സം​വി​ധാ​യ​ക​ൻ മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ ഉദ്ഘാടനം ചെയ്തു സം​സ്കാ​ര ആ​ർ​ട്സ് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് വേ​ണു പാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം സു​ശീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ അ​ബ്ദു​ൾ​റൗ​ഫ്, കെ.​കെ. ന​ജ്മു​ദീ​ൻ, എം. ​വി​പി​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു​സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് ടി. ​ക​ല്ല്യാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.