വ​ടം​വ​ലി: പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Saturday, August 13, 2022 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വീ​ണ്ടും മി​ന്നു​ന്ന വി​ജ​യം കൊ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം. ​

ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ-15 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഇ​തോ​ടെ കാ​സ​റ​ഗോ​ഡ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​രാ​യി. അ​ണ്ട​ർ- 15 വി​ഭാ​ഗ​ത്തി​ൽ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ലെ ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ൾ ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ- 17 ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ചേ​ർ​ന്ന മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സ്കൂ​ൾ സ്വ​ന്ത​മാ​ക്കി. കാ​യി​കാ​ധ്യാ​പ​ക​രാ​യ സാം ​വ​ർ​ഗീ​സ്, അ​ർ​ഷാ​ദ്, റാ​ഹി​ല, അ​ഫ്സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​പ​രി​ശീ​ല​നം നേ​ടി​യ​ത്.