ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, August 13, 2022 11:46 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. തു​വൂ​ർ നി​ലാ​ഞ്ചേ​രി കി​ളി​ക്കു​ന്നി​ലെ കോ​ഴി​പ്പാ​ട​ൻ അ​ബ്ദു​ൾ ല​ത്തീ​ഫി (22) നെ​യാ​ണ് തു​വൂ​ർ പാ​ല​ക്ക​ൽ​വെ​ട്ട​യി​ൽ നി​ന്നു ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കോ​ന്പിം​ഗ് ഡ്യൂ​ട്ടി​യോ​ട​നു​ബ​ന്ധി​ച്ചു ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നു 35 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

ഐ​ലാ​ശേ​രി, തു​വൂ​ർ, നീ​ലാ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വി​ന്‍റെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ നി​ന്നു പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.