വ​ണ്ടൂ​രി​ൽ ഖാ​ദി ഓ​ണം മേ​ള
Saturday, August 13, 2022 12:31 AM IST
വ​ണ്ടൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​ബേ​റ്റും സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​ണ്ടൂ​രി​ലെ സ​ർ​വോ​ദ​യ സം​ഘം ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​ൻ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന മേ​ള വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. അ​ജ്മ​ൽ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് ജോ​യി​ന്‍റ് ബി​ഡി​ഒ ജേ​ക്ക​ബ് സ​ക്ക​റി​യ, മാ​ളി​യേ​ക്ക​ൽ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ർ​ച്ചേ​ഴ്സി​നും ഓ​രോ കൂ​പ്പ​ണ്‍ ന​ൽ​കി​യാ​ണ് സ​മ്മാ​ന വി​ത​ര​ണം. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് തു​ണി​ത്ത​ര​ങ്ങ​ൾ​ക്കു അ​ടു​ത്ത മാ​സം ഏ​ഴു​വ​രെ 30 ശ​ത​മാ​നം സ്പെ​ഷ​ൽ റി​ബേ​റ്റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 10 പ​വ​ന്‍റെ ഒ​ന്നാം സ​മ്മാ​നം, അ​ഞ്ചു പ​വ​ന്‍റെ ര​ണ്ടാം സ​മ്മാ​നം ഒ​രു പ​വ​ൻ വീ​തം 14 പേ​ർ​ക്കു​മു​ള്ള മൂ​ന്നാം സ​മ്മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്രെ​ഡി​റ്റ് സൗ​ക​ര്യ​ത്തി​നു പു​റ​മെ ഓ​ണം പ്ര​മാ​ണി​ച്ച് എ​ല്ലാ ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.