വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം മ​ർ​ച്ച​ന്‍റ​്സ് അ​സോ​സി​യേ​ഷ​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Saturday, August 13, 2022 12:31 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ 75-ാമ​ത് സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ. നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.
സ്വ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ ധീ​ര​ര​ക്ത​സാ​ക്ഷി​ക​ളെ​യും സ​മ​ര​നാ​യ​ക​രെ​യും അ​നു​സ്മ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. സ്വാ​ത​ന്ത്ര്യ​ദി​ന സ്മ​ര​ണ​യി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും ചേ​ർ​ന്നു ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 75-ാമ​ത് സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു. ​ന​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ഗോ​ണ്‍​സാ​ഗ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യ​പ​ക​ൻ പ്ര​കാ​ശ് പി. ​നാ​യ​ർ, പി. ​രാ​ജേ​ഷ്, അ​ധ്യാ​പ​ക​രാ​യ ബി​നാ മാ​ത്യു, പി. ​സു​മി​ത്ര, മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ്ലാ​ൽ, മ​ച്ചി​ങ്ങ​ൽ അ​ബൂ​ബ​ക്ക​ർ, ഒ.​സി. ചെ​റി, പി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.