അ​ഞ്ചു റേ​ഷ​ൻ ക​ട​ക​ളെ സ്മാ​ർ​ട്ട് ക​ട​ക​ളാ​ക്കും
Saturday, August 13, 2022 12:31 AM IST
മ​ല​പ്പു​റം: റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ജി​ല്ലാ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു ജി​ല്ലാ​ത​ല ഭ​ക്ഷ്യ വി​ജി​ല​ൻ​സ് സ​മി​തി​യു​ടെ നി​ർ​ദേ​ശം.
ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 34447 അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി​യ​താ​യും അ​വ​രി​ൽ നി​ന്നും 304125 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ​ൽ. മി​നി സ​മി​തി​യെ അ​റി​യി​ച്ചു. റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​ന്ന​തി​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ്റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ അ​ഞ്ചു റേ​ഷ​ൻ ക​ട​ക​ളെ സ്മാ​ർ​ട്ട് റേ​ഷ​ൻ ക​ട​ക​ളാ​ക്കി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഈ ​റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു അ​ക്ഷ​യ, ബാ​ങ്ക്, മി​ൽ​മ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. റേ​ഷ​ൻ​ക​ട​ക​ൾ​ക്കു മൂ​ന്നു​മാ​സ​ത്തെ മ​ണ്ണെ​ണ്ണ വി​ഹി​തം അ​നു​വ​ദി​ച്ച​താ​യും അ​വ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യ​താ​യും യോ​ഗം അ​റി​യി​ച്ചു. അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ​ക്കും മാ​ര​ക​രോ​ഗ ബാ​ധി​ത​ർ​ക്കു​മു​ള്ള ഭ​ക്ഷ്യ വി​ഹി​തം എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്നു മു​ട​ങ്ങി​യ റേ​ഷ​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ച​താ​യും യോ​ഗം അ​റി​യി​ച്ചു. എം​എ​ൽ​എ​മാ​രാ​യ പി.​ഉ​ബൈ​ദു​ള്ള, യു.​എ. ല​ത്തീ​ഫ്, സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ​ൽ. മി​നി, സീ​നി​യ​ർ സൂ​പ്ര​ണ്ട് പി.​ബി. അ​ജി, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് ഉ​പ​ഭോ​കൃ​ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.