ആ​സാ​ദി ഇ​ശ​ൽ കീ​ർ​ത്ത​നം നാ​ളെ
Saturday, August 13, 2022 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള കി​സ​പ്പാ​ട്ട് സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ആ​സാ​ദി ഇ​ശ​ൽ കീ​ർ​ത്ത​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ സു​ന്നി മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ കാ​ഥി​ക​രും ഗാ​യ​ക​രും ഒ​ന്നി​ച്ച​ണി​നി​ര​ക്കു​ന്ന ഗാ​നാ​വി​ഷ്കാ​രം എ​ഫ്ബി ലൈ​വി​ലും സം​ഘം യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഷ​റ​ഫു​ദീ​ൻ ത​ങ്ങ​ൾ അ​ൻ​സ​രി തൂ​ത, അ​ബൂ​ത്വാ​ഹി​ർ മൗ​ല​വി പ​ന​ങ്ങാ​ങ്ങ​ര, നാ​ല​ക​ത്ത് റ​സാ​ഖ് ഫൈ​സി കൊ​ട​ക്കാ​ട്, സി​ദീ​ഖ് ഫൈ​സി അ​മ്മി​നി​ക്കാ​ട് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.