ക​നോ​ലി​പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കുപാ​ല​ത്തി​ന്‍റെ പു​ന​ർനി​ർ​മാ​ണം തു​ട​ങ്ങി ! ആ​റു മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കും
Thursday, August 11, 2022 11:53 PM IST
നി​ല​ന്പൂ​ർ: 2019 ലെ ​പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കുപാ​ല​ത്തി​ന്‍റെ പു​ന​ർനി​ർ​മാ​ണം തു​ട​ങ്ങി. ആ​ദ്യഘ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും.

ക​ണ്ണൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ൽ​ക്കി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 2.35 കോ​ടി രൂ​പ​യാ​ണ് പ്ര​വൃ​ത്തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ത​ക​ർ​ന്ന തൂ​ക്കു​പാ​ല​വും നി​ർ​മി​ച്ച​ത് സി​ൽ​ക് ത​ന്നെ​യാ​യി​രു​ന്നു. സി​ൽ​ക് യൂ​ണി​റ്റ് ഇ​ൻ​ചാ​ർ​ജ് ജ​യേ​ഷ് ആ​ന​ന്ദ്, പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്ന​ത്.

തൂ​ക്കു​പാ​ല​ത്തി​ന്‍റെ കൂ​ടു​ത​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ത​ക​ർ​ന്ന പാ​ല​ത്തി​നേ​ക്കാ​ൾ ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​വും 30 മീ​റ്റ​ർ നീ​ള​വും കൂ​ട്ടി​യി​ട്ടു​ണ്ട്. പു​തി​യ തൂ​ക്കു​പാ​ല​ത്തി​ന് 150 മീ​റ്റ​ർ നീ​ള​വും 1.20 മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​വും. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളാ​ൽ ബ​ല​പ്പെ​ടു​ത്തും. പാ​ല​ത്തി​ന് സ​മീ​പം സു​ര​ക്ഷാ സം​വ​ിധാ​ന​ങ്ങ​ളും ഒ​രു​ക്കും. ഒ​രേ സ​മ​യം 60 പേ​ർ​ക്ക് പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​വും.

2018 ലെ ​പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന തൂ​ക്കു​പാ​ലം 2019 ലെ ​പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​വു​കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തി​യാ​ണ് ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ൾ ചാ​ലി​യാ​ർ പു​ഴ ക​ട​ന്നി​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ക്കി​ല്ല. അ​തി​നി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് വ​ഴി ജീ​പ്പ് സ​വാ​രി​യും വ​നംവ​കു​പ്പ് ഒ​രു​ക്കി​യി​രു​ന്നു.

ലോ​ക​ത്തി​ലെ ആ​ദ്യ മ​നു​ഷ്യ നി​ർ​മി​ത തേ​ക്ക് തോ​ട്ട​മാ​യ ക​നോ​ലി​പ്ലോ​ട്ട് ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ തേ​ക്ക് മു​ത്ത​ശി ഇ​വി​ടെ​യാ​ണ്. 1846 ൽ ​ബ്രി​ട്ടി​ഷു​കാ​ർ ന​ട്ടു​പി​ടി​പ്പി​ച്ച തേ​ക്ക് തോ​ട്ട​ത്തി​ന് 5.675 ഏ​ക്ക​ർ വി​സ്തൃതി​യു​ണ്ട്. ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

പ്ര​തി വ​ർ​ഷം ര​ണ്ട് ല​ക്ഷം പേ​ർ ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. 2019 ലെ ​പ്ര​ള​യം വ​രെ മാ​സം അ​ഞ്ചു ല​ക്ഷം മു​ത​ൽ എ​ട്ടു ല​ക്ഷം രൂ​പ വ​രെ രൂ​പ​യാ​ണ് ടി​ക്ക​റ്റ് ഇ​ന​ത്തി​ൽ പ്ര​തി​മാ​സം വ​നം വ​കു​പ്പി​ന് വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​ത്.

തൂ​ക്കു​പാ​ലം പു​ന​ർ നി​ർ​മി​ക്കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ക്കും. തൂ​ക്കു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ക​നോ​ലി പ്ലോ​ട്ടി​ന്‍റെ ചു​മ​ത​ല​യു​ള്ള ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​പ്ര​കാ​ശ് പ​റ​ഞ്ഞു.