ഭൂ​മി​യു​ടെ അ​ന്യാ​യ​വി​ല​നി​ർ​ണ​യം: ഭൂ​വു​ട​മ​ക​ൾ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും
Thursday, August 11, 2022 11:52 PM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ മ​റ്റൊ​രു വി​ല്ലേ​ജു​ക​ളി​ലു​മി​ല്ലാ​ത്ത രീ​തി​യി​ൽ മ​ഞ്ചേ​രി,ന​റു​ക​ര വി​ല്ലേ​ജു​ക​ളി​ലെ ഭൂ​വി​ല നി​ർ​ണ​യ​ത്തി​നെ​തി​രെ ഭൂ​ഉ​ട​മ​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലെ ഭൂ​ഉ​ട​മ​ക​ളു​ടെ സം​ഗ​മം തീ​രു​മാ​നി​ച്ചു. ആ​ദ്യ​പ​ടി​യാ​യി ഓ​ഗ​സ്റ്റ് 23ന് ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തും.

2010ലാ​ണ് കേ​ര​ള​ത്തി​ൽ ഭൂ​മി​ക്ക് ന്യാ​യ​വി​ല പു​ന​ർ​നി​ർ​ണ​യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ മ​ഞ്ചേ​രി​യി​ലെ​യും ന​റു​ക​ര​യി​ലെ​യും വി​ല വ​ൻ​ന​ഗ​ര​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന​താ​യി​രു​ന്നു​വെ​ന്ന് സം​ഗ​മം ചൂ​ണ്ടി​ക്കാ​ട്ടി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2019 അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലൂ​ടെ വി​ല കു​റ​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ 2010 ലെ ​വി​ല​യും അ​തി​ന്‍റെ വ​ർ​ധ​ന​വും പു​റ​മെ 20 ശ​ത​മാ​ന​വും ഈ​ടാ​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വു​ല​ൻ അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ.​എ​ൻ.​കെ.​യ​ഹ്യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​എം.​ഹു​സ്‌​സൈ​ൻ, വി.​എം.​മു​സ്ത​ഫ, എ.​എം.​സൈ​ത​ല​വി പ്ര​സം​ഗി​ച്ചു.