സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു
Thursday, August 11, 2022 11:52 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി​യി​ട്ട് നാ​ലു​വ​ർ​ഷ​മാ​യി.

ബ​സ് സ്റ്റാ​ൻ​ഡ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രും ബ​സു​കാ​രും ദു​രി​തം പേ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് നീ​ക്കി​യ സ്ഥ​ല​ത്ത് അ​ടി​യ​ന്തി​ര​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​മെ​ന്ന ന​ഗ​ര​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി കാ​ല​താ​മ​സം വ​രു​ത്താ​തെ അ​ടി​യ​ന്തര​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് ഏ​ക​ദേ​ശം 12 കോ​ടി​യോ​ളം രൂ​പ വ​രു​മെ​ന്നും എ​ട്ടു കോ​ടി രൂ​പ കെ​യു​ആ​ർ ഡിഎ​ഫ്​സിയി​ൽ നി​ന്ന് വാ​യ്പ​യാ​യും ബാ​ക്കി തു​ക ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് ഡെ​പ്പോ​സി​റ്റ് തു​ക സ്വ​രൂ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നാ​ളി​തു വ​രെ​യാ​യി യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നും വേ​ന​ൽ​ക്കാ​ല​ത്ത് വെ​യി​ലും മ​ഴ​ക്കാ​ല​ത്ത് മ​ഴ​യും കൊ​ള്ളു​ന്ന അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​രെ​ന്നും ഹ​ർ​ജി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് ഒ​ഴി​വാ​ക്കി​യി​ട്ടും സ്റ്റാ​ൻ​ഡി​ൽ വ​രു​ന്ന എ​ല്ലാ ബ​സു​ക​ളും 10 രൂ​പ വീ​തം ഫീ​സ് ന​ൽ​കു​ന്നു​ണ്ടെ​ന്നും കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

മൂ​ത്ര​പ്പു​ര ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യ​തി​നാ​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ സ​മീ​പ ഹോ​ട്ട​ലു​ക​ളി​ൽ പോ​യി വ​രി നി​ൽ​ക്കേ​ണ്ട​താ​യ സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. 200 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ 560 ഓ​ളം ട്രി​പ്പു​ക​ളും 30 ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ 50 ഓ​ളം ട്രി​പ്പു​ക​ളും വ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡാ​ണ് ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ്.