ക​രി​ങ്ക​ല്ലി​ന്‍റെ അ​ന്യാ​യ വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ലോ​റി ഉ​ട​മ​ക​ൾ
Thursday, August 11, 2022 11:52 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ൽ ക​രി​ങ്ക​ല്ലി​ന് വി​ല വ​ർ​ധി​പ്പി​ച്ച ക്വാ​റി ഉ​ട​മ​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ടി​പ്പ​ർ ഉ​ട​മ​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ്മ.
2700ൽ ​നി​ന്ന് 3200 ലേ​ക്കാ​ണ് ഒ​രു ലോ​ഡ് ക​രി​ങ്ക​ല്ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കും വ​രെ ക്വാ​റി​ക​ളി​ൽ നി​ന്ന് ലോ​ഡ് എ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ. എ​ട​ത്ത​നാ​ട്ടു​ക​ര, മു​നാ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ളി​ൽ നി​ന്നാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലേ​ക്ക് ക​രി​ങ്ക​ല്ല് എ​ത്തി​ക്കു​ന്ന​ത്. ക്വാ​റി ഉ​ട​മ​ക​ൾ ഒ​രു ലോ​ഡി​ന് യാ​തൊ​രു വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ 500 രൂ​പ വ​ർ​ധി​പ്പി​ച്ചെ​ന്നാ​ണ് ടി​പ്പ​ർ ഉ​ട​മ​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ ആ​രോ​പ​ണം. നി​ല​വി​ൽ വ​രു​ത്തി​യ ഈ ​വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കാ​തെ ക്വാ​റി​ക​ളി​ൽ നി​ന്ന് ക​ല്ലെ​ടു​ക്കി​ല്ല​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കൂ​ട്ടാ​യ്മ. ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്തു​ള്ള ടി​പ്പ​റു​ക​ൾ ക​ല്ലെ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ന്യാ​യ​മാ​യി ക​രി​ങ്ക​ല്ലി​ന് വ​രു​ത്തി​യ വി​ല വ​ർ​ധ​ന​വ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫ​ണ്ട് ല​ഭി​ച്ചി​ട്ടും വീ​ടി​ന്‍റെ ത​റ പ​ണി തു​ട​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​കും.​മ​റ്റ് നി​ർ​മാ​ണ മേ​ഖ​ല​യേ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.​ചേ​റൂ​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ൽ ന​ട​ന്ന ടി​പ്പ​ർ ഉ​ട​മ​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ സി​ബി ക​ക്ക​റ, പി.​കെ.​ബി.​സു​കു, ടി.​പി.​ഷാ​ജ​ഹാ​ൻ, കു​ട്ട​ൻ മേ​ച്ചേ​രി, കെ.​വി.​കെ.​സ​ലാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.