കിം​സ് അ​ൽ​ശി​ഫ​യ്ക്ക് യു​കെ റോ​യ​ൽ കോ​ളജ് അം​ഗീ​കൃ​ത ഐ​എം​ടി - എം​ആ​ർ​സി​പി കോ​ഴ്സി​ന് അം​ഗീ​കാ​രം
Thursday, August 11, 2022 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മു​പ്പ​ത്തി​മൂ​ന്നു വ​ർ​ഷ​മാ​യി സ്തുത്യർ​ഹ​മാ​യ സേ​വ​നം ന​ട​ത്തു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റോ​യ​ൽ കോളജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ്, യു​കെ​യു​ടെ മൂ​ന്ന് വ​ർ​ഷ ഐ​എം​ടി - എം​ആ​ർ​സി​പി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു.​അ​പേ​ക്ഷ​ക​രാ​യ എം​ബി​ബി​എ​സ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് കിം​സ് അ​ൽ​ശി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​സി​ൻ ട്രെ​യി​നിം​ഗ് ബോ​ർ​ഡ് ന​ട​ത്തു​ന്ന നേ​രി​ട്ടു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ലൂ​ടെ​യാ​ണ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് എം​ആ​ർ​സി​പി (യു​കെ) ബി​രു​ദം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം യു​കെ​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.

കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് യു​കെ​യി​ൽ ജോ​ലി നേ​ടു​ന്ന​തി​ന് വേ​ണ്ട എ​ൻ​ട്രി പ​രീ​ക്ഷ​യാ​യ പ്ലാ​ബ് ബാ​ധ​ക​മ​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. യു​കെ​യി​ലെ റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ പ്രൊ​ഫ​സ​ർ ഡേ​വി​ഡ് ബ്ലാ​ക്ക് കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ളും നി​ല​വാ​ര​വും വി​ല​യി​രു​ത്തി.

പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന നി​ല​വാ​ര​വും പ​രി​ശീ​ല​ന​വും ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി.​പ്രി​യ​ൻ, ഐ​എം​ടി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ.​സി.​പി.​ജാ​ഫ​ർ, ഇ​ന്‍റേണ​ൽ മെ​ഡി​സി​ൻ മേ​ധാ​വി ഡോ.​മാ​ധ​വ് ജോ​ഷി എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9645353276 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.