പി.​പി.​ ജാ​ന​കി​ക്കു​ട്ടി പു​ര​സ്കാ​രം ഡോ.​സം​ഗീ​ത ചേ​നം​പു​ല്ലി​ക്ക്
Thursday, August 11, 2022 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ട​ൻ സാ​ഹി​ത്യ​ഭൂ​മി​ക​യി​ൽ പെ​ണ്ണെ​ഴു​ത്തി​ന്‍റെ മാ​യാ​ത്ത അ​ട​യാ​ളം ശേ​ഷി​പ്പി​ച്ച് ക​ട​ന്നു​പോ​യ പി.​പി.​ജാ​ന​കി​ക്കു​ട്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി പി.​പി.​ജാ​ന​കി​ക്കു​ട്ടി സ്മാ​ര​ക ട്ര​സ്റ്റും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ലാ ക​മ്മ​റ്റി​യും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2022-ലെ ​ക​വി​താ​പു​ര​സ്കാ​രം ഡോ.​സം​ഗീ​ത ചേ​നം​പു​ല്ലി​യു​ടെ ‘ക​വി​ത വ​ഴി​തി​രി​യു​ന്ന വ​ള​വു​ക​ളി​ൽ’ എ​ന്ന കൃ​തി​യ്ക്ക് ല​ഭി​ച്ചു. പ​ട്ടാ​ന്പി ഗ​വ​ണ്‍​മെ​ന്‍റ്് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ഡോ.​സം​ഗീ​ത ചേ​നം​പു​ല്ലി ഒ​റ്റ​പ്പാ​ലം മു​ണ്ട​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​ണ്. ആ​ലി​പ്പ​റ​ന്പ് മു​ണ്ട​ൻ​കോ​ടി രാം​ദാ​സ് ആ​ണ് ഭ​ർ​ത്താ​വ്.

ചി​ല ഓ​ർ​മ​ക​ളു​ടെ ഭാ​ര​ങ്ങ​ളും പ്രാ​ചീ​ന​ഗ​ന്ധ​ങ്ങ​ളും അ​നു​ഭൂ​തി​ക​ളും പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് സം​ഗീ​ത ചേ​നം​പു​ല്ലി​യു​ടെ ക​വി​ത​ക​ളെ​ന്നും പെ​ണ്ണ​വ​സ്ഥ​ക​ളു​ടെ രാ​ഷ്ട്രീ​യ​വും, ഒ​പ്പം തു​റ​ന്ന രാ​ഷ്ട്രീ​യ​പ​രി​സ​ര​വും സം​ഗീ​ത​യു​ടെ ക​വി​ത​ക​ളി​ൽ ക​രു​ത്തി​ന്‍റെ ഭാ​ഷ ച​മ​യ്ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഡോ.​കെ.​പി.​മോ​ഹ​ന​ൻ, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, അ​ജി​ത്രി എ​ന്നി​വ​ർ വി​ല​യി​രു​ത്തി.

പു​ര​സ്കാ​രം ഓ​ഗ​സ്റ്റ് 23ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ണി​യ്ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ വ​ച്ചു ന​ട​ക്കു​ന്ന പി.​പി.​ജാ​ന​കി​ക്കു​ട്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വച്ച് പ്ര​ശ​സ്ത ക​ഥാ​കാ​ര​ൻ വൈ​ശാ​ഖ​ൻ സ​മ്മാ​നി​ക്കും. പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.