നി​ല​ന്പൂ​ർ കാ​ട്ടുതേ​ൻ വി​ൽ​പ​ന കേ​ന്ദ്രം കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, August 11, 2022 11:50 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പ​ട്ടി​ക വ​ർ​ഗ സ​ർ​വീ​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ കാ​ട്ടു തേ​ൻ വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ വി​ക​സ​ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ല​ക്ക​ണ്ടി വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​ൻ അം​ഗം വി. ​ര​മേ​ശ​ൻ വി​ശി​ഷ്ടാ​തി​ഥാ​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ചോ​ക്കാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ വി​ക​സ​ന ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ക്കും.