ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​നം
Thursday, August 11, 2022 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന വി​പ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും ല​ഹ​രി​വ​സ്തു​ക്ക​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി​യും പു​തു​ത​ല​മു​റ​യെ ശ​ക്ത​മാ​യി ബോ​ധ​വാന്മാ​രാ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ശ​സ്ത പ​രി​ശീ​ല​ക​നാ​യ ഡോ.​ഹം​സ അ​ഞ്ചു​മു​ക്കി​ൽ. കു​റു​വ എ​യു​പി സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച് പീ​പ്പി​ൾ​സ് ഫൌ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്രോ​ഗ്രാ​മി​ൽ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹം​സ.

ആ​ധു​നി​ക സ​മൂ​ഹ​ത്തെ കാ​ർ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി​യെ​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ച പീ​പ്പി​ൾ​സ് ഫൌ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ൽ മ​ജീ​ദ് പ​റ​ഞ്ഞു.

പ​രി​പാ​ടി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റു​മാ​യ മു​ല്ല​പ​ള്ളി യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ എ.​അ​ബ്ദു​സ്‌​സ​ലാം സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​മെ​ഹ​ബൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.