ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി; ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടു​ത്തി
Thursday, August 11, 2022 11:50 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന കാ​യി​ക യു​വ​ജ​നകാ​ര്യവ​കു​പ്പി​ന്‍റെ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യി​ൽ ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി പ്ര​ഫ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ ന​ൽ​കി​യ ശി​പാ​ർ​ശ​യി​ലാ​ണ് കാ​യി​ക​വ​കു​പ്പ് 2.59 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ എ​ൻജിനീ​യ​ർ​മാ​ർ പ്ര​സ്തു​ത സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാറാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ദ്ധ​തി​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന ചു​മ​ത​ല സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ്. വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശിപാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക യു​വ​ജ​ന കാ​ര്യ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ ലി​സ്റ്റ് അം​ഗീ​ക​രി​ച്ച് കാ​യി​ക യു​വ​ജ​ന കാ​ര്യ​വ​കു​പ്പ് ഉ​ത്ത​ര​വി​ലാ​ണ് ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.