മൂ​ടാ​ൽ - ക​ഞ്ഞി​പ്പു​ര ബൈ​പാസി​ന്‍റെ ത​ട​സ​ങ്ങ​ൾ നീ​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, August 11, 2022 12:02 AM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് - തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ട്ട​പ്പാ​റ വ​ള​വും ഗ​താ​ഗ​ത കു​രു​ക്കു​ള്ള വ​ളാ​ഞ്ചേ​രി ന​ഗ​ര​വും ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്യാ​വു​ന്ന ക​ഞ്ഞി​പ്പു​ര- മൂ​ടാ​ൽ ബൈ​പ്പാ​സ് റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്നു. 2012 ലാ​ണ് മൂ​ടാ​ൽ - ക​ഞ്ഞി​പ്പു​ര ബൈ​പാ​സി​ന് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്തു വ​ള​വു​ക​ളും ക​യ​റ്റ​ങ്ങ​ളും കു​റ​ച്ച് വീ​തി​കൂ​ട്ടി​യാ​ണ് റോ​ഡ് വി​ഭാ​വ​ന ചെ​യ്ത​ത്. ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു പ​ത്തു കോ​ടി രൂ​പ​യും റോ​ഡ് പ്ര​വൃ​ത്തി​ക്ക് 15 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 2014 ലാ​ണ് ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​തെ പ്ര​വൃ​ത്തി ന​ട​ത്താ​ൻ പ​റ്റി​ല്ലെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം കാ​ര​ണം അ​ന്ന് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നു 2015 ൽ ​അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​തീ​രു​മാ​ന പ്ര​കാ​രം ല​ഭ്യ​മാ​യ 1.85 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 2016 ജ​നു​വ​രി മാ​സ​ത്തി​ൽ ക​രാ​റു​കാ​ര​നു പ്ര​സ്തു​ത സ്ഥ​ലം കൈ​മാ​റി. തു​ട​ർ​ന്നു മൂ​ന്നു ക​ൾ​വ​ർ​ട്ട്, സൈ​ഡ് പ്രൊ​ട്ട​ക്ഷ​ൻ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി 1.16 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ചെ​യ്തു. ഇ​തി​നി​ടെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​യു​ക​യും ഷെ​ഡ്യൂ​ൾ ഓ​ഫ് റേ​റ്റി​ൽ വ്യ​ത്യാ​സം വ​രി​ക​യും ചെ​യ്ത​തി​നാ​ൽ ബാ​ക്കി പ്ര​വൃ​ത്തി​ക്ക് ക​രാ​റു​കാ​ര​ൻ അ​ധി​ക തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​വൃ​ത്തി മു​ന്നോ​ട്ടു പോ​കാ​ത്ത സ്ഥി​തി വ​രി​ക​യും ക​രാ​റു​കാ​ര​നെ ടെ​ർ​മി​നേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്നു 2016, 2018 വ​ർ​ഷ​ങ്ങ​ളി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​നു​ള്ള മു​ഴു​വ​ൻ തു​ക​യ്ക്കും ഭ​ര​ണാ​നു​മ​തി ന​ൽ​കി. സ്ഥ​ല​മേ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി റോ​ഡ് പ്ര​വൃ​ത്തി​ക്കു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 2020 ൽ 13.43 ​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് മൂ​ടാ​ൽ - ക​ഞ്ഞി​പ്പു​ര ബൈ​പാ​സി​ന്‍റെ ബാ​ക്കി​യു​ള്ള പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ക​ലു​ങ്ക്, പ്രൊ​ട്ട​ക്ഷ​ൻ വാ​ൾ, ഡ്രൈ​നേ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ എ​ട്ടു മാ​സം കൊ​ണ്ടു റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു ക​രാ​ർ. ആ​കെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഇ​തു​വ​രെ മൂ​ന്നു കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​റി​ൽ ക​ൾ​വ​ർ​ട്ട്, പ്രൊ​ട്ട​ക്ഷ​ൻ വാ​ൾ തു​ട​ങ്ങി​യ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു 2021 സെ​പ്റ്റം​ബ​ർ 30ന് ​മ​ന്ത്രി നേ​രി​ട്ട് ബൈ​പാ​സ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബാ​ക്കി​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​റി​ൽ വേ​ഗ​ത്തി​ൽ ത​ന്നെ ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ബൈ​പാ​സി​ന്‍റെ തു​ട​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ധ​ന​കാ​ര്യ​വ​കു​പ്പു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കും. യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗ​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മൂ​ടാ​ൽ - ക​ഞ്ഞി​പ്പു​ര ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു എ​ല്ലാ ശ്ര​മ​വും ന​ട​ത്തു​ന്ന​താ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.