യു​ഡി​എ​ഫ് ആ​ർ​ഡി​ഒ ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Thursday, August 11, 2022 12:01 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ 2018, 2019 കാ​ല​യ​ള​വി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് അ​നു​വ​ദി​ച്ച ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ർ​ഡി​ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പ​രി​യാ​പു​ര​ത്തെ ചെ​ങ്കു​ത്താ​യ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യ വീ​ട് നി​ർ​മാ​ണം ന​ട​ത്തി​യ​തി​നാ​ൽ മ​ഴ​യി​ൽ മ​ല​വെ​ള്ളം ഒ​ന്നാ​കെ ഒ​ഴു​കി ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​യി​ട്ടു​ണ്ട്.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ച്ച​പ്പോ​ൾ പാ​വ​പ്പെ​ട്ട ആ​ളു​ക​ളെ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ൻ​മാ​രും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ടു​ക​ൾ​ക്കു പ​ക​രം റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​വാ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ് ക​ള​ക്ട​ർ​ക്ക് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ അ​റ​ക്ക​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ എ.​കെ.മു​സ്ത​ഫ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സ​ഈ​ദ, ക​ഐ​സ് അ​നീ​ഷ്, ഹാ​രി​സ് ക​ള​ത്തി​ൽ, ടി.​ഹ​രി​ദാ​സ്, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ടി. ​മു​ര​ളീ​ധ​ര​ൻ, സെ​ലീ​ന താ​ണി​യ​ൻ, വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മീ​ർ ബാ​ബു മൂ​ന്നാ​ക്ക​ൽ, ഒ​ടു​വി​ൽ അ​ഷ്്റ​ഫ്, ജോ​ർ​ജ്, ഫൈ​സ​ൽ മൂ​ന്നാ​ക്ക​ൽ, ശി​ഹാ​ബ് ചോ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.