എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്കരി​ച്ചു
Thursday, August 11, 2022 12:01 AM IST
എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ഇ​ട​തു​പ​ക്ഷ മെം​ബ​ർ​മാ​ർ ബ​ഹി​ഷ്ക​രി​ച്ചു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ഭ​ര​ണ​സ​മി​തി യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ച​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ നൂ​റു വീ​ടു​ക​ൾ നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​തി​നാ​റു വാ​ർ​ഡു​ക​ളി​ലും ന​ട​ന്ന ഗ്രാ​മ​സ​ഭാ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ഓ​രോ ഗ്രാ​മ​സ​ഭ​യി​ലും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​ാണ്.
എ​ന്നാ​ൽ ന​ട​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ 25 വീ​ടു​ക​ൾ​ക്കു​ള്ള പ​ണം മാ​ത്ര​മാ​ണ് നീ​ക്കി​വ​ച്ച​തെ​ന്നു അ​റി​യി​ച്ച​താ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ ചൊ​ടി​പ്പി​ച്ച​ത്.
സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് ഗ്രാ​മ​സ​ഭ​യും ഭ​ര​ണ​സ​മി​തി യോ​ഗ​വും അം​ഗീ​ക​രി​ച്ച 690 ഗു​ണ​ഭോ​ക്താ​ക്ക​ൾ നി​ല​വി​ലു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ഇ​നി മൂ​ന്ന​ര വ​ർ​ഷം മാ​ത്ര​മാ​ണ്. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​നു അ​നു​പാ​തി​ക​മാ​യി ഈ ​വ​ർ​ഷം 230 വീ​ടു​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് വേ​ണ്ടി ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ 100 വീ​ടു​ക​ൾ എ​ന്നു പ​റ​ഞ്ഞു ഗ്രാ​മ​സ​ഭ അം​ഗ​ങ്ങ​ളെ പ​റ്റി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഇ​ട​തു​പ​ക്ഷ മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പി. ​മോ​ഹ​ന​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, സ​ന​ൽ പാ​ർ​ളി, വി​ല്യം​സ് മ​ണ്ഡ​ള​ത്ത്, അ​ജി സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ 230 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 19 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ട​തു​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.