കാ​ഴ്ച പ​രി​മി​തി​യു​ള്ള സ്ത്രീ​യു​ടെ പ​രാ​തി: സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം
Thursday, August 11, 2022 12:01 AM IST
മ​ല​പ്പു​റം: വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു കാ​ണി​ച്ച് കാ​ഴ്ച പ​രി​മി​തി​യു​ള്ള ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റോ​ട് ഹാ​ജ​രാ​കാ​ൻ വ​നി​താ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ലാ​ണ് അ​ടു​ത്ത അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ എ​സ്എ​ച്ച്ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​രി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു​ള്ള സ​മ​യ​ത്ത് ഒ​രു വ്യ​ക്തി ശ​ല്യ​പ്പെ​ടു​ത്തു​ക​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ പ​രാ​തി സം​ബ​ന്ധി​ച്ചു വ​ണ്ടൂ​ർ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് ക​മ്മീ​ഷ​നു പ​രാ​തി​ക്കാ​രി പ​രാ​തി ന​ൽ​കി​യ​ത്.
വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം രാ​ധ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ദാ​ല​ത്തി​ൽ 55 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.

16 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 12 പ​രാ​തി​ക​ൾ പോ​ലീ​സി​ന് കൈ​മാ​റി. ര​ണ്ടു പ​രാ​തി​ക​ൾ കൗ​ണ്‍​സ​ലിം​ഗി​ന് വി​ട്ടു. ബാ​ക്കി 25 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ. ബീ​നാ ക​രു​വാ​ത്ത്, അ​ഡ്വ. ഫി​റോ​സ് ബാ​ബു, വ​നി​താ സെ​ൽ എ​സ്ഐ ച​ന്ദ്രി​ക, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത അ​ദാ​ല​ത്ത് 25ന് ​ന​ട​ക്കും.