സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
Thursday, August 11, 2022 12:01 AM IST
മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കാ​യി​ക, ഹ​ജ്ജ്, വ​ഖ​ഫ്, ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. പ​രേ​ഡും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ൽ എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വി​വി​ധ സേ​ന​ക​ളു​ടെ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷം മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. പ​രേ​ഡി​ന് എം​എ​സ്പി അ​സി​സ്റ്റ​ന്‍​റ് ക​മാ​ൻ​ഡ​ന്‍റ് നേ​തൃ​ത്വം ന​ൽ​കും. സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ എ​ത്തു​ക. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 15ന് ​രാ​വി​ലെ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. രാ​വി​ലെ 7.15ന് ​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യി​ൽ പ​ത്തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 3006 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ബാ​ൻ​ഡ് സെ​റ്റു​ക​ളു​ടെ​യും സ്കൗ​ട്ട്സ് ആ​ൻ​ഡ്് ഗൈ​ഡ്സ്, ജൂ​ണ​നി​യ​ർ റെ​ഡ്ക്രോ​സ് മാ​ർ​ച്ച് പാ​സ്റ്റി​ന്‍റെ​യും മ​റ്റും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ടീ​മി​ന് റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും.എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ എം​എ​സ്പി, ലോ​ക്ക​ൽ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, എ​ക്സൈ​സ്, അ​ഗ്നി​ശ​മ​ന സേ​ന തു​ട​ങ്ങി സേ​നാ വി​ഭാ​ഗ​ങ്ങ​ളും എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ്് ഗൈ​ഡ്സ് തു​ട​ങ്ങി​യ​വ​യും അ​ണി​നി​ര​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി വൈ​കി​ട്ട് നാ​ലി​നും 13 ന് ​രാ​വി​ലെ എ​ട്ടി​നും പ​രേ​ഡി​ന്‍റെ റി​ഹേ​ഴ്സ​ൽ ന​ട​ക്കും.
പ​രേ​ഡി​നു ശേ​ഷം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 90 വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കും. ഏ​റ്റ​വും ന​ന്നാ​യി അ​ല​ങ്ക​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​മ്മാ​നം ന​ൽ​കും. സ്ഥാ​പ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്പോ​ൾ ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ണ്ടെ​ന്നു ഉ​റ​പ്പാ​ക്ക​ണം.സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി എ​ഡി​എം എ​ൻ.​എം.മെ​ഹ്റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​പ്പു​റം അ​ഡീ​ഷ​ണ​ൽ എ​സ്പി എം.​സു​കു​മാ​ര​ൻ, സൈ​നി​ക വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​സ്ലം, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ഡോ. ​എം.​സി.റെ​ജി​ൽ, ടി.​മു​ര​ളി, കെ.​ല​ത, എ​സ്.​ഹ​രി​കു​മാ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.