ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യി​ലെ വ​ർ​ധ​ന​വ്: ഭൂവു​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Thursday, August 11, 2022 12:01 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി, ന​റു​ക​ര വി​ല്ലേ​ജു​ക​ളി​ൽ ഫെ​യ​ർ​വാ​ല്യു നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത മൂ​ലം ഭൂ​മി​യു​ടെ ന്യാ​യ​വി​ല ഭീ​മ​മാ​യി വ​ർ​ധി​ച്ച​തു പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭൂ​വു​ട​മ​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​രു​വി​ല്ലേ​ജു​ക​ളി​ലെ​യും ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു മ​ഞ്ചേ​രി സ​ഭാ​ഹാ​ളി​ൽ ന​ട​ക്കും.
2010ലാ​ണ് സം​സ്ഥാ​ന​ത്ത് ഭൂ​മി​ക്ക് ന്യാ​യ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഭൂ​മാ​ഫി​യ ശ​ക്ത​മാ​കു​ന്നു​വെ​ന്നും ഇ​തു സാ​ന്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഏ​റെ വ​ലു​താ​കു​മെ​ന്നും ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഒ​രോ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ഭൂ​മി​ശാ​സ്ത്ര​വും വാ​ണി​ജ്യ​പ​ര​വു​മാ​യ സ്ഥാ​നം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഫെ​യ​ർ​വാ​ല്യു നി​ശ്ച​യി​ച്ച​ത്.
എ​ന്നാ​ൽ റീ​സ​ർ​വെ ന​ട​ക്കാ​ത്ത മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും നി​ശ്ച​യി​ച്ച വി​ല വ​ൻ​ന​ഗ​ര​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. ഇ​തു​മൂ​ലം ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട പാ​വ​പ്പെ​ട്ട​വ​ന് ത​ന്‍റെ കി​ട​പ്പാ​ടം വി​റ്റ് ത​ടി​ര​ക്ഷ​പ്പെ​ടു​ത്താ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. അ​ഞ്ചു സെ​ന്‍റെ​ങ്കി​ലും വി​റ്റ് മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ മോ​ഹ​ത്തി​നും ഇ​തു ത​ട​സ​മാ​യി.
2019ൽ ​നി​ശ്ച​യി​ച്ച വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ഞ്ചേ​രി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ 2022ൽ ​വ​ന്ന നോ​ട്ടീ​സ് പ്ര​കാ​രം 2010 മു​ത​ൽ ഉ​ണ്ടാ​യ എ​ല്ലാ വ​ർ​ധ​ന​വും പു​റ​മെ 20 ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​ൻ.​കെ യ​ഹ്യ, ക​രി​മു​ടി​ക്ക​ൽ ഹു​സൈ​ൻ, അ​വു​ല​ൻ അ​ബ്ദു​ള്ള, കൂ​ളി​യോ​ട​ൻ അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.