ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Tuesday, August 9, 2022 11:36 PM IST
തി​രൂ​ർ: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും തി​രൂ​ർ റേ​ഞ്ചും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​ന്നൈ -മം​ഗ​ലാ​പു​രം മെ​യി​ൽ എ​ക്സ്പ്ര​സി​ലെ​ത്തി​യ യു​വാ​വി​ൽ നി​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബം​ഗാ​ൾ ബ​ർ​ദ​മാ​ൻ സ്വ​ദേ​ശി എ​സ്.​കെ. സെ​യ്ഫു​ദി​നി​ൽ നി​ന്നാ​ണ് 5.100 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​യ​ത്. ഇ​യാ​ളെ തി​രൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത്കു​മാ​ർ അ​റ​സ്റ്റ്
ചെ​യ്തു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ക​ഞ്ചാ​വ് ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു
മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​റി​യ പൊ​തി​ക​ളാ​ക്കി വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തെ​ന്നു സെ​യ്ഫു​ദീ​ൻ മൊ​ഴി ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ തി​രൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​നാ​ഥ്, സി​ഇ​ഒ​മാ​രാ​യ വി.​പി പ്ര​മോ​ദ്, അ​ബി​ൻ​രാ​ജ്, മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ആ​ർ രാ​ജേ​ഷ് കു​മാ​ർ, ആ​ർ​പി​എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, സ​ജി അ​ഗ​സ്റ്റി​ൻ, കോ​ണ്‍​സ്റ്റ​ബി​ൾ ഒ.​പി ബാ​ബു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്്് ചെ​യ്തു.