വ്യാ​പാ​രി​ക​ൾ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വീ​ൽ​ചെ​യ​റും ന​ൽ​കി
Tuesday, August 9, 2022 11:36 PM IST
കാ​ളി​കാ​വ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ വ്യാ​പാ​രി ദി​നം, യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്കോ​ട് ഭി​ന്ന​ശേ​ഷി സ്കൂ​ളി​ൽ ആ​ച​രി​ച്ചു. ക​സേ​ര​ക​ൾ, വീ​ൽ​ചെ​യ​ർ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​റ​ന്പ​ത്ത് ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ദി​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചാ​യി​രു​ന്നു വ്യാ​പാ​രി​ക​ളു​ടെ മാ​തൃ​ക.
വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, കാ​ളി​കാ​വി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് തു​ട​ങ്ങി​യ​വ​ക്കു​മെ​ല്ലാം സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലും കാ​ളി​കാ​വ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ചെ​ങ്കോ​ടു​ള്ള ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളെ​ല്ലാം വ്യാ​പാ​രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് എ​റ​ന്പ​ത്ത് ക​രീം പ​താ​ക​യു​യ​ർ​ത്തി. ഫൈ​സ​ൽ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി സ്കൂ​ൾ അ​ധ്യാ​പി​ക ജം​ശീ​ന, കെ​വി​വി​ഇ​എ​സ് സെ​ക്ര​ട്ട​റി ജം​ഷീ​ർ പു​ന്ന​ക്കാ​ട​ൻ, സി. ​ഷൗ​ക്ക​ത്ത്, കെ.​വി ഹ​രീ​ഷ്, മു​ജീ​ബ് മാ​സ, വി.​പി യൂ​നു​സ്, കെ. ​ഹാ​ഫി​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.