കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സ​മ്മേ​ള​നം നി​ല​ന്പൂ​രി​ൽ
Tuesday, August 9, 2022 11:36 PM IST
നി​ല​ന്പൂ​ർ:​കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് (കെ​സി​ഇ​എ​ഫ്) ജി​ല്ലാ സ​മ്മേ​ള​നം 13ന് ​നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘ​ട​ന​യു​ടെ വി​ര​മി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കും. രാ​വി​ലെ ഒ​ന്പ​തി​നു പ​താ​ക​യ​യ​ർ​ത്തും. തു​ട​ർ​ന്നു പ്ര​ഫ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ജെ​സി​ഐ​യു​ടെ ദേ​ശീ​യ പ​രി​ശീ​ല​ക​ൻ പി.​വി. സു​രേ​ന്ദ്ര​നാ​ഥ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​യി​ക്കും. 11 ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല,
കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ വി​ന​യ​കു​മാ​ർ, ടി.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശോ​ക​ൻ കു​റ​ങ്ങ​പ്പ​ള്ളി, വി.​എ ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യ് ആ​ദ​രി​ക്കും. അ​ന്ത​രി​ച്ച മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശി​ന്‍റെ സ്മ​ര​ണി​ക
ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. സ​ഹ​ക​ര​ണ രം​ഗ​ത്തെ ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളും സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കും. ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​യു​ന്ന ച​ട്ട​ഭേ​ദ​ഗ​തി നി​യ​മം പോ​ലു​ള്ള നീ​ക്ക​ങ്ങ​ൾ ത​ട​യാ​ൻ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മേ​ള​നം രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​ദാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് മാ​ത്യു, കെ. ​പ്രീ​തി, ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്പാ​ദ് ക​രു​വാ​ര​ക്കു​ണ്ട്, പി.​പി ഷി​യാ​ജ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കാ​റ്റാ​ടി, വി​ൽ​ബി ജോ​ർ​ജ്, സി.​പി ഷീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.