അ​ധ്യാ​പ​ക​രെ നെ​ട്ടോ​ട്ട​മോ​ടി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം
Tuesday, August 9, 2022 11:36 PM IST
മ​ല​പ്പു​റം: ഇ​ന്നാ​രം​ഭി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ, ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി അ​ധ്യാ​പ​ക​രെ നെ​ട്ടോ​ട്ട​മോ​ടി​ക്കു​ന്ന​താ​യി പ​രാ​തി. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു ജി​ല്ല​യി​ൽ ഒ​രു വി​ഷ​യ​ത്തി​ൽ ഒ​രു ക്യാ​ന്പ് മാ​ത്ര​മാ​ണു​ള്ള​ത്. പ​ല വി​ഷ​യ​ങ്ങ​ളി​ലും ക്യാ​ന്പി​ൽ നി​ന്നു എ​ഴു​പ​തു കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രെ​യു​ള്ള സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യാ​ണ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​മാ​യി തി​രൂ​ർ ഭാ​ഗ​ത്തു​ള്ള അ​ധ്യാ​പ​ക​രെ​യാ​ണ് വ​ണ്ടൂ​ർ സ്കൂ​ളി​ലേ​ക്ക് ഡ്യൂ​ട്ടി​ക്കാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
വ​ണ്ടൂ​രി​നു സ​മീ​പ​ത്തു​ള്ള സ്കൂ​ളു​ക​ളി​ലെ പ​ല അ​ധ്യാ​പ​ക​ർ​ക്കും ഡ്യൂ​ട്ടി ല​ഭി​ച്ചി​ട്ടു​മി​ല്ല. സാ​ധാ​ര​ണ ഗ​തി​യി​ൽ പ​രീ​ക്ഷാ സോ​ഫ്്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ന​ടു​ത്തു​ള്ള​വ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് നി​ശ്ച​യി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ദൂ​രം പ​രി​ഗ​ണി​ക്കാ​തെ ഡ്യൂ​ട്ടി ന​ൽ​കി​യ​തു മൂ​ലം വ​ള​രെ ദൂ​രെ​യു​ള്ള ക്യാ​ന്പു​ക​ളി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​ത് അ​ധ്യാ​പി​ക​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കു ഏ​റെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​ല്യ​നി​ർ​ണ​യം പ​രാ​തി ര​ഹി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​രീ​ക്ഷാ ഡ്യൂ​ട്ടി പു​ന:​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രെ നെ​ട്ടോ​ട്ട​മോ​ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ റോ​യി​ച്ച​ൻ ഡൊ​മ​നി​ക്, ടി.​എ​സ് ഡാ​നി​ഷ്, ഡോ. ​വി. അ​ബ്ദു​സ​മ​ദ്, കെ. ​സ​നോ​ജ്, കെ. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, കെ. ​ജി​തേ​ഷ്, അ​ഞ്ജ​ന, എ. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.