വേ​ട്ടേ​ക്കോ​ട് ജൈ​വ പാ​ർ​ക്ക് നി​ർ​മി​ക്കും
Tuesday, August 9, 2022 11:36 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ വേ​ട്ടേ​ക്കോ​ടു​ള്ള ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജൈ​വ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നം. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണി​ത്. പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് പ്രൊ​ജ​ക്ട് (കെ​എ​സ്ഡ​ബ്ല്യു​എം​പി) ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നാ​ലേ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

മാ​ലി​ന്യ​സം​സ്ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഖ​ര, ദ്ര​വ​മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്ക​ൽ, കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ർ​ക്ക്, ഇ​തി​നു ചു​റ്റും ന​ട​പ്പാ​ത എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക. വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) ന​ഗ​ര​സ​ഭ ത​യാ​റാ​ക്കും. ഇ​തി​ലേ​ക്ക് വേ​ണ്ട സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കെ​എ​സ്ഡ​ബ്ല്യു​എം​പി ന​ൽ​കും. ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​നു പു​റ​മെ ഇ​വി​ടെ അ​റ​വു​ശാ​ല, ശ്മ​ശാ​നം എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​റ​വു​ശാ​ല​യും ആ​ധു​നി​ക രീ​തി​യി​ലേ​ക്കു മാ​റ്റും.

സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്നു സം​ഘം വി​ല​യി​രു​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ യാ​ഷി​ക് തു​റ​ക്ക​ൽ, മേ​ച്ചേ​രി ഹു​സൈ​ൻ ഹാ​ജി, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, അ​ബ്ദു റ​ഹീം, കെ​എ​സ്ഡ​ബ്ല്യു​എം​പി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ക്സ്പേ​ർ​ട്ട് പി.​ഡി. ഫി​ലി​പ്പ്, എ​ൻ​ജി​നീ​യ​ർ​മാ​രാ​യ അ​ജി​ത്ത് കൃ​ഷ്ണ, ര​സി​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​ദ്ധ​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച കൗ​ണ്‍​സി​ൽ ഹാ​ളി​ൽ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു.