കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​കീ​യ സ്വാ​ത​ന്ത്ര്യം ത​ക​ർ​ക്കു​ന്നു: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്
Tuesday, August 9, 2022 12:06 AM IST
പ​ട​പ്പ​റ​ന്പ:​ സ​ഹ​നസ​മ​ര​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സ്് നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​കാ​ൻ ഓ​രോ കോ​ണ്‍​ഗ്ര​സ്് പ്ര​വ​ർ​ത്ത​ക​രും ത​യാ​റാ​ക​ണ​മെ​ന്ന​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. കു​റു​വ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്പോ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ജ​ന​കീ​യ സ്വാ​ത​ന്ത്ര്യം ത​ക​ർ​ക്കു​ക​യും പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി സീ​ലു വ​യ്ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ഡി​സി​സി പ്ര​സി​ഡന്‍റ് ന​യി​ക്കു​ന്ന ന​വ​സ​ങ്ക​ൽ​പ്പ പ​ദ​യാ​ത്ര വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ശ​ശി മ​ങ്ക​ട, നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മൊ​യ്തു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ മ​ൻ​സൂ​ർ പ​ള്ളി​പ്പു​റം, അ​നീ​ഷ് അ​ങ്ങാ​ടി​പ്പു​റം, രാ​ജ​ൻ കു​റു​വ, ഇ​സ്ലാ​ഹ് കൂ​ട്ടി​ല​ങ്ങാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മു​ഹ​മ്മ​ദ് കു​ട്ടി, ല​വ മു​ഹ​മ്മ​ദാ​ലി, റ​ഹീം, കെ.​വി. പു​ഷ്പ, സു​മ ന​രി​ങ്ങ​പ​റ​ന്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.