നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ വാ​ർ​ഷി​ക പ​ദ്ധ​തി: അ​ന്തി​മ​പ​ട്ടി​ക​യ്ക്ക് അം​ഗീ​കാ​രം
Tuesday, August 9, 2022 12:06 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ അ​ന്തി​മ പ​ട്ടി​ക​യ്ക്ക് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തു 285 പ​ദ്ധ​തി​ക​ൾ. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ഇ​ത്ര​യേ​റെ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. റോ​ഡ്, കു​ടി​വെ​ള്ളം പോ​ലെ ത​ന്നെ പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളു​മു​ണ്ട്. മു​തു​കാ​ട് ഭി​ന്ന​ശേ​ഷി അ​ക്കാ​ഡ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റർ ഇ​തി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കേ​ന്ദ്ര​ത്തി​നു ന​ഗ​ര​സ​ഭ 15 ല​ക്ഷ​വും എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 50 ല​ക്ഷ​വും മാ​റ്റി​വെ​യ്ക്കും. നീ​ന്ത​ൽ അ​റി​യാ​തെ കു​ട്ടി​ക​ൾ അ​പ​ക​ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ജി​ല്ല​യി​ൽ വ്യാ​പി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ചൂ​ര​ക്കു​ളം ന​വീ​ക​രി​ച്ച് സം​വി​ധാ​ന​മൊ​രു​ക്കും. 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ​ഴി​ക്കു​ക. 2021-2022 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 243 പ​ദ്ധ​തി​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​ക്കു​റി 42 പ​ദ്ധ​തി​ക​ൾ കൂ​ടി അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​നാ​യി.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പി​ല്ലാ​തെ​യാ​ണ് പ​ദ്ധ​തി​ക​ൾ​ക്കു അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഹ​രി​തമി​ത്രം പ​ദ്ധ​തി​യു​ടെ സ​ർ​വേ ന​ഗ​ര​സ​ഭ​യു​ടെ 33 ഡി​വി​ഷ​നു​ക​ളി​ലും ന​ട​ത്തും. ഇ​തി​നാ​യി എ​ട്ട്, 28 ഡി​വി​ഷ​നു​ക​ളെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഈ ​ഡി​വി​ഷ​നു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ ശേ​ഷം മ​റ്റു ഡി​വി​ഷ​നു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. കെ​ൽ​ട്രോ​ണാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.

ജി​ല്ല​യി​ൽ ത​ന്നെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യാ​ണ്. എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ വീ​ടു​ക​ളി​ലും സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 13-ന് ​ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. 15 ന് ​പ​താ​ക താ​ഴ്ത്തി​യാ​ൽ മ​തി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എം. ബ​ഷീ​ർ, ക​ക്കാ​ട​ൻ റ​ഹീം, സൈ​ജി മോ​ൾ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, യു.​കെ. ബി​ന്ദു, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.