പാ​ഠ​ഭാ​ഗ​ങ്ങ​ൾ ആ​ദി​വാ​സി സം​സാ​ര ഭാ​ഷ​യി​ലും
Tuesday, August 9, 2022 12:06 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പാ​ഠ്യ ഭാ​ഗ​ങ്ങ​ൾ ആ​ദി​വാ​സി ഗോ​ത്ര ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം അ​നാ​യാ​സ​മാ​ക്കു​ന്നു. ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഭാ​ഷാ​പ​ര​മാ​യ പ്ര​ശ്നം. മ​ല​യാ​ള​ത്തി​ലു​ള്ള പാ​ഠ ഭാ​ഗാ​വ​ത​ര​ണ​ങ്ങ​ൾ പ​ല ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ത്താം ക്ലാ​സ് വി​ജ​യ ശ​ത​മാ​ന​ത്തി​ൽ പ്ര​ക​ട​മാ​യ കു​റ​വ് കാ​ണു​ന്ന​തി​നു ഇ​തൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. വ​ള​രെ എ​ളു​പ്പ​ത്തി​ലും അ​നാ​യാ​സ​മാ​യും ആ​ശ​യ രൂ​പ​വ​ത്ക​ര​ണ​ത്തി​നു ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കേ​ണ്ട​ത് അ​വ​രു​ടെ സം​സാ​ര ഭാ​ഷ​യി​ൽ പ​ഠ​ന ആ​ശ​യ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചു കൊ​ണ്ടാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് സ്കൂ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ശ്ര​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്ര വി​ഷ​യ പ​ഠ​നം അ​നാ​യാ​സ​മാ​ക്കു​ന്ന​തി​നു പ​ത്താം ക്ലാ​സ് ഉൗ​ർ​ജ​ത​ന്ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ശ​യ​ങ്ങ​ളെ പ​ണി​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെന്‍റ് മാ​ന​വേ​ദ​ൻ വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​നാ​യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഫി​സി​ക്സ് ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ വി​വി​ധ പ​ഠ​ന ത​ന്ത്ര​ങ്ങ​ൾ ഈ ​അ​ധ്യാ​പ​ക​ൻ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. ത​ന്‍റെ സ്കൂ​ളി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കി​യ​താ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​ത്.
നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നു പാ​ഠ​ഭാ​ഗം ഗോ​ത്ര ഭാ​ഷ​യി​ലേ​ക്കു മൊ​ഴി മാ​റ്റം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത് ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി​നി​യാ​യ പി.​എ​സ്. ശ്യാ​മി​നി ആ​ണ്.
ജ​വ​ഹ​ർ ഭാ​ര​തി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഞെ​ട്ടി​ക്കു​ള​ത്തെ ഡി.​എ​ഡ് വി​ദ്യാ​ഥി​നി​യാ​ണ് ശ്യാ​മി​ലി. നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കു​മാ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.