മ​ന്പാ​ട്ടേത് മാ​ഫി​യാ ഭ​ര​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി
Tuesday, August 9, 2022 12:06 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് മാ​ഫി​യാ ഭ​ര​ണ​മാ​ണെ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി വ​ണ്ടൂ​ർ മ​ണ്ഡ​ലം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ല്ലി​പ്ര സ​വാ​ദ് ആ​രോ​പി​ച്ചു. സി​പി​എ​മ്മി​ലെ ര​ണ്ടോ മൂ​ന്നോ നേ​താ​ക്ക​ൾ ചേ​ർ​ന്ന് ജ​ന​വി​രു​ദ്ധ​മാ​യ ഭ​ര​ണ​മാ​ണ് മ​ന്പാ​ട് ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനു ഭ​ര​ണ​ത്തി​ൽ കാ​ര്യ​മാ​യ റോ​ളി​ല്ല. വാ​ർ​ഡ് സ​ഭ​ക​ൾ നി​യ​മ​പ​ര​മാ​യ​ല്ല ചേ​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റി ന്‍റെ വാ​ർ​ഡി​ൽ ക്വാ​റം തി​ക​യാ​തെ ചേ​ർ​ന്ന വാ​ർ​ഡ് സ​ഭ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നാ​ണ് ത​ന്നെ പ്ര​സി​ഡന്‍റും സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നും യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​റും ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്.
ദൃ​ശ്യം പ​ക​ർ​ത്തു​ക​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്താ​വു​ക​യും ചെ​യ്ത​തു​കൊ​ണ്ടാ​ണ് ഇ​തു പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ദൃ​ശ്യം പ​ക​ർ​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് എ​ന്നെ അ​വ​ർ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ലെ​ത്തി​ച്ചേ​നെ​യെ​ന്നും സ​വാ​ദ് നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ദൃ​ശ്യം പ​ക​ർ​ത്തി​യ ആ​ളെ​യും മ​ർ​ദി​ച്ചു. ഇ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ പോ​രാ​ട്ടം തു​ട​രു​മെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​ണ്ടൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ല്ല്യാ​സും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.