അ​ധ്യാ​പ​ക ശി​ൽ​പ​ശാ​ല
Tuesday, August 9, 2022 12:04 AM IST
പ​ട്ടി​ക്കാ​ട്: ജാ​മി​അഃ നൂ​രി​യ്യ അ​റ​ബി​യ്യ​യു​മാ​യി അ​ഫി​ലി​യ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജാ​മി​അഃ ജൂ​ണി​യ​ർ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ​ശാ​ല 20, 21 തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലും പു​റ​ത്തു​മു​ള്ള 63 സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​റു​നൂ​റോ​ളം അ​ധ്യാ​പ​ക​ർ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കും. 20ന് ​രാ​വി​ലെ പ​ത്തി​ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, കെ. ​ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ്പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. എ​ഫ​ക്ടീ​വ് ടീ​ച്ചിം​ഗ്, എ​ഡ്യു​ക്കേ​ഷ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എ​ഫ​ക്ടീ​വ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ക്ലാ​സ്റൂം മാ​നേ​ജ്മെ​ന്‍റ്, ഐ​ഡി​യ​ൽ ടീ​ച്ച​ർ എ​ന്നീ വി​ഷ​യ​ങ്ങ​ൾ യ​ഥാ​ക്ര​മം ളി​യാ​ഉ​ദീ​ൻ ഫൈ​സി മേ​ൽ​മു​റി, എ​സ്.​വി മു​ഹ​മ്മ​ദ​ലി, ഡോ. ​ഫൈ​സ​ൽ ഹു​ദ​വി മാ​രി​യാ​ട്, ഡോ. ​കെ.​ടി ബ​ഷീ​ർ, അ​ബ്ദു​ൾ ഗ​ഫൂ​ർ ഖാ​സി​മി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും. വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കും.