വ്യാ​പാ​രി​ക​ൾ​ക്കാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് ക്യാ​ന്പ് ഇ​ന്ന്
Tuesday, August 9, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ വ്യാ​പാ​ര​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്്സ് യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കാ​യി ഇ​ൻ​ഷ്വറ​ൻ​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട മ​ര​ണ​ചി​കി​ത്സ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് വിം​ഗി​ന്‍റെ പ്ര​ഥ​മ സാ​ര​ഥി​ക​ൾ​ക്ക് ആ​ദ​ര​സ​മ​ർ​പ്പ​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ മ​ല​ബാ​ർ, സെ​ക്ര​ട്ട​റി കാ​ജ മു​ഹി​യി​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.