ജാ​വ​ലി​ൻ​ത്രോ​യി​ൽ പി.​ബി.​ കാ​ർ​ത്തി​കേ​യ​ന് സ്വ​ർ​ണം
Tuesday, August 9, 2022 12:04 AM IST
അ​ങ്ങാ​ടി​പ്പു​റം: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ നീ​ര​ജ് ചോ​പ്ര​യി​ലൂ​ടെ ഇ​ന്ത്യ ജാ​വ​ലി​ൻ​ത്രോ സ്വ​ർ​ണം നേ​ടി​യ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ സം​സ്ഥാ​ന അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​നും സ്പോ​ർ​ട്സ് മൈ ​ലൈ​ഫ് അ​ത്‌ലറ്റി​ക് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നൊ​രു​ക്കി​യ ഒ​ന്നാ​മ​ത് സം​സ്ഥാ​ന​ത​ല ജാ​വ​ലി​ൻ​ത്രോ മ​ത്സ​ര​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി താ​ര​വു​മാ​യ പി.​ബി. കാ​ർ​ത്തി​കേ​യ​ൻ സ്വ​ർ​ണം നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ- 16 ജാ​വ​ലി​നി​ലാ​ണ് 41.19 മീ​റ്റ​ർ എ​റി​ഞ്ഞ് കാ​ർ​ത്തി​കേ​യ​ൻ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. മെ​ഡ​ലും 1000 രൂ​പ​യു​മാ​ണ് സ​മ്മാ​നം. സെ​ന്‍​റ് മേ​രീ​സ് സ്കൂ​ൾ ടീ​മി​ന് ര​ണ്ടു ജാ​വ​ലി​നും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.പ​രി​യാ​പു​രം പു​ള്ളോ​ലി​ൽ പി.​എ​സ്.​ബി​നു​വി​ന്‍റെ​യും (ഹോ​ട്ട​ൽ മാ​നേ​ജ​ർ, ഓ​സ്ട്രേ​ലി​യ) രേ​ഷ്മ ടി.​ര​ഘു​വി​ന്‍റെ​യും മ​ക​നാ​ണ് ഈ ​മി​ടു​ക്ക​ൻ. കാ​യി​ക​താ​ര​വും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ നി​ന്നു മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി പ്ല​സ്ടു വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​യു​മാ​യ ബി.​ദേ​വ​ന​ന്ദ​ന​യാ​ണ് ഏ​ക സ​ഹോ​ദ​രി. ലി​യോ​ണ്‍ വി​നോ​ജ് (അ​ണ്ട​ർ- 14), റി​ങ്കു ആ​ന്‍റ​ണി (അ​ണ്ട​ർ- 18) എ​ന്നി​വ​ർ അ​ഞ്ചാം സ്ഥാ​ന​വും അ​ന്ന ജോ​മി (അ​ണ്ട​ർ- 16) ഏ​ഴാം സ്ഥാ​ന​വും നേ​ടി. കെ.​എ​സ് സി​ബി, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.