ച​ട്ട​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു
Tuesday, August 9, 2022 12:04 AM IST
മ​ഞ്ചേ​രി: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ ച​ട്ടം ഭേ​ദ​ഗ​തി അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. അ​സി​സ്റ്റ​ന്‍റ്് സെ​ക്ര​ട്ട​റി, മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു ഒ​ഴി​വു വ​ന്നാ​ൽ പോ​ലും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും നി​യ​മ​നം ന​ട​ക്കാ​ത്ത രീ​തി​യി​ൽ ച​ട്ടം മാ​റ്റി​യ​തു ഗു​രു​ത​ര​മാ​യ അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പാ​ടെ ഇ​ല്ലാ​താ​ക്കി സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ ഹു​സൈ​ൻ പ​റ​ഞ്ഞു. പ​ല സ​ബ് സ്റ്റാ​ഫു​ക​ൾ​ക്കും റി​ട്ട​യ​ർ​മെ​ന്‍റ് വ​രെ പ്ര​മോ​ഷ​ൻ ന​ൽ​കാ​ത്ത​തും ഗ്രേ​സ് മാ​ർ​ക്ക് നി​ർ​ത്ത​ലാ​ക്കി​യ​തും മേ​ഖ​ല​യെ ന​ശി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ഡി​സെ​പ് പോ​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​തും വി​വേ​ച​ന​ത്തി​നു ഉ​ദാ​ഹ​ര​ണ​മാ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ർ​വ​നാ​ശ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ യോ​ഗം 14ന് ​തൃ​ശൂ​രി​ൽ ന​ട​ക്കും.