റോ​ഡി​ലെ വെ​ള്ള​ത്തി​ൽ താ​റാ​വു​ക​ൾ !
Tuesday, August 9, 2022 12:04 AM IST
ക​രു​വാ​ര​കു​ണ്ട്: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം ചെ​ളി​ക്കു​ള​മാ​യ മ​ല​യോ​ര​പാ​ത​യി​ലെ കു​ഴി​ക​ളി​ൽ താ​റാ​വു​ക​ളു​ടെ കു​ളി​സ​ങ്കേ​ത​മാ​യി മാ​റി. കാ​ളി​കാ​വ് മു​ത​ൽ ക​രു​വാ​ര​കു​ണ്ട് അ​ങ്ങാ​ടി വ​രെ എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ളം റോ​ഡാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കു പോ​ലും ഉ​പ​ക​രി​ക്കാ​നാ​കാ​തെ ജ​നം ക​ഷ്ട​പ്പെ​ടു​ന്ന​ത്. കാ​ളി​കാ​വി​ൽ നി​ന്നു ക​രു​വാ​ര​ക്കു​ണ്ട് വ​ഴി​യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന ഇ​രു​ച​ക്ര​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ലാ​ഞ്ചേ​രി വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നി​ടെ റോ​ഡി​ൽ വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ നേ​രേ​യാ​ക്കാ​നും അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും ദേ​ഹ​ത്തു ചെ​ളി പു​ര​ളു​ന്നു. ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ പ​തി​ക്കു​ന്പോ​ഴ​നു​ഭ​വ​പ്പെ​ടു​ന്ന ചെ​ളി​വെ​ള്ളം ശ​രീ​ര​ത്തി​ലും കു​പ്പാ​യ​ത്തി​ലും തെ​റി​ച്ചു വീ​ഴു​ന്ന​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ച്ച​യെ തു​ട​ർ​ന്നു ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ സ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

ഇ​തി​നി​ടെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ താ​റാ​വു​ക​ൾ എ​ത്തു​ന്ന​തു പ​തി​വു കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്.