ഇ​ന്പ​ക്സ് ഫൗ​ണ്ടേ​ഷ​ൻ വെ​ബ്സൈ​റ്റ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 8, 2022 12:24 AM IST
മ​ഞ്ചേ​രി: ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്പ​ക്സ് ക​ന്പ​നി ആ​രം​ഭി​ച്ച ഇ​ന്പ​ക്സ് ഫൗ​ണ്ടേ​ഷ​ൻ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ ഗൃ​ഹോ​പ​ക​ര​ണ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഇ​ന്പ​ക്സ് ക​ന്പ​നി നി​ര​വ​ധി സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ൾ​പ്പെ​ടെ അ​നേ​കം പേ​ർ​ക്കാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, നൈ​പു​ണ്യ​വി​ക​സ​നം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ഹൗ​സിം​ഗ് പ്രൊ​ജ​ക്ടു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക സേ​വ​ന​മാ​ണ് ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി. ​നു​വൈ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ നി​ർ​മാ​ണ്‍ മു​ഹ​മ്മ​ദാ​ലി, പ​ന​ച്ചി​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സി​റു​ദീ​ൻ ആ​ലു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.