സം​രം​ഭ വ​ർ​ഷം അ​വ​ലോ​ക​ന യോ​ഗം
Monday, August 8, 2022 12:24 AM IST
മ​ങ്ക​ട: സം​രം​ഭ വ​ർ​ഷം 2022-23 പ​ദ്ധ​തി​യു​ടെ മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന യോ​ഗം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചു നി​ക്ഷേ​പം കൊ​ണ്ടു​വ​രി​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി കൊ​ണ്ടു ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സം​രം​ഭ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റേ​ണ്‍​സി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ സൗ​ജ​ന്യ സേ​വ​നം ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ലോ​ണ്‍ ലൈ​സ​ൻ​സ് സ​ബ്സി​ഡി മേ​ള ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ന​ട​ത്തി.
പ​രി​പാ​ടി​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ബാ​ങ്കു​ക​ളു​ടെ മാ​നേ​ജ​ർ​മാ​രും പ​ങ്കെ​ടു​ത്തു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ മു​ജീ​ബ് റ​ഹ്മാ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മ​ങ്ക​ട ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്ട്, ബാ​ങ്കു​ക​ളു​ടെ ബ്ലോ​ക്കു​ത​ല സ​മി​തി ക​ണ്‍​വീ​ന​ർ ഷോ​ഫി ആ​ർ. കൃ​ഷ്ണ, പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ പി.​സി. വി​നോ​ദ്, മ​ങ്ക​ട ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ എ. ​സു​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എം. സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.