ന​ഷ്ട​പ​രി​ഹാ​ര​ം ല​ഭി​ച്ചി​ട്ടും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കാ​തെ ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ
Monday, August 8, 2022 12:24 AM IST
എ​ട​ക്ക​ര: സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭ്യ​മാ​യി​ട്ടും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കാ​തെ ദു​ര​ന്ത​ത്തി​ന്‍റെ മൂ​ന്നാം വ​ർ​ഷ​വും ക​വ​ള​പ്പാ​റ കോ​ള​നി നി​വാ​സി​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ. ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​വ​ള​പ്പാ​റ കോ​ള​നി​യി​ലെ മു​പ്പ​ത്തി​ര​ണ്ടു കു​ടും​ബ​ങ്ങ​ളാ​ണ് സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥ​മാ​യ​ത്. ദു​ര​ന്ത​ത്തി​നു ശേ​ഷം പോ​ത്തു​ക​ൽ ടൗ​ണി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ദു​രി​തം​പേ​റി​യാ​ണ് ഇ​വ​ർ ജീ​വി​ക്കു​ന്ന​ത്.

പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ ഭൂ​മി സ്വീ​ക​രി​ക്കാ​ൻ കോ​ള​നി​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ​ന്ത്ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ഓ​രോ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ച്ചു. സ്വ​ന്തം നി​ല​യ്ക്ക് ഭൂ​മി ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ ത​യാ​റാ​യ​ണെ​ന്നു അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​പി. സു​ഗ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ൽ ഇ​വ​ർ​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യേ​ടെ ഭൂ​മി വാ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്നു നാ​ലു മാ​സം കൊ​ണ്ടു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന ക​രാ​റി​ൽ പി.​പി സു​ഗ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലേ​ബ​ർ സൊ​സൈ​റ്റി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ക​വ​ള​പ്പാ​റ​യി​ലെ ഒ​രു ആ​ദി​വാ​സി​ക്കും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​യി​ല്ല.

മു​പ്പ​ത്തി​ര​ണ്ടു വീ​ടു​ക​ളി​ൽ ചി​ല​തെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​ടി​വെ​ള്ളം, വൈ​ദ്യു​തി, റോ​ഡ്, ശ്മ​ശാ​നം, ക​മ്മ്യൂ​ണി​റ്റി ഹാ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ സെ​റ്റി​ൽ​മെ​ന്‍റി​ൽ ഒ​രു​ക്കി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള പ​ണം കി​ട്ടാ​ത്ത​താ​ണ് വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് ക​രാ​റു​കാ​ർ ആ​ദി​വാ​സി​ക​ളെ അ​റി​യി​ച്ച​ത്.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ണം കി​ട്ടി​യി​ട്ടും പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കാ​ത്ത​തി​ൽ ആ​ദി​വാ​സി​ക​ൾ ക്ഷു​ഭി​ത​രാ​ണ്. മു​പ്പ​ത്തി​യേ​ഴാ​യി​രം രൂ​പ​യാ​ണ് പ്ര​തി​മാ​സം സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​നു വാ​ട​ക ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ പ​ല കു​ടും​ബ​ങ്ങ​ളും ഓ​ഡി​റ്റോ​റി​യം ഒ​ഴി​ഞ്ഞു​പോ​യി. പ​തി​നാ​ലു കു​ടും​ബ​ങ്ങ​ളി​ലെ മു​പ്പ​ത്തി​യ​ഞ്ചു പേ​ർ മാ​ത്ര​മാ​ണി​പ്പോ​ൾ ക്യാ​ന്പി​ലു​ള്ള​ത്. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പെ​ങ്കി​ലും സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മാ​റാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പു മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഉ​പ്പ​ട​യി​ൽ താ​മ​സ​മാ​ക്കി

എ​ട​ക്ക​ര: വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​ന്പു ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ ഉ​പ്പ​ട​യി​ൽ താ​മ​സം തു​ട​ങ്ങി. ക​വ​ള​പ്പാ​റ​ക്കോ​ള​നി​ക്കാ​രാ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ളാ​ണ് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ലും വാ​ട​ക​വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണി​വ​ർ. മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ണി പൂ​ർ​ത്തി​യാ​കും മു​ന്പു ഇ​വി​ടേ​ക്ക് മാ​റി​യ​തെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് വൈ​ദ്യു​തി​യെ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക വീ​ടു​ക​ൾ​ക്കും ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. കു​ടി​വെ​ള്ളം, റോ​ഡ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക​രാ​റു​കാ​ര​ൻ ഒ​രു​ക്കി​യി​ട്ടു​മി​ല്ല.

കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക്
ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ന​ട​ന്നു മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ഷ്ട​മാ​യ​ത്. ഇ​വ​ർ​ക്ക് യാ​തൊ​രു​വി​ധ ന​ഷ്ട​പ​രി​ഹാ​ര​വും നാ​ളി​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഉ​രു​ൾ​പൊ​ട്ട​ലി​ൽ നൂ​റ്റി​യ​ൻ​പ​ത് ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഇ​ല്ലാ​താ​യ​ത്. ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, ക​മു​ക്, റ​ബ​ർ തോ​ട്ട​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​ല്ലാ​താ​യി. മൂ​ന്നേ​ക്ക​ർ കൃ​ഷി​യി​ടം​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട വി​വ​രം കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രെ​യും റ​വ​ന്യൂ വ​കു​പ്പി​നെ​യും ക​ർ​ഷ​ക​ർ അ​റി​യി​ച്ചി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യേ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ​യാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, കൃ​ഷി മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, നി​ല​ന്പൂ​ർ എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് ക​ർ​ഷ​ക​ർ രേ​ഖാ​മൂ​ലം നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ആ​കെ​യു​ണ്ടാ​യി​രു​ന്ന വ​രു​മാ​ന​മാ​ര​ഗ​മാ​യ കൃ​ഷി​യി​ടം ന​ഷ്ട്ട​പ്പെ​ട്ട​തോ​ടെ ഇ​വ​ർ ദു​രി​ത​ത്തി​ലാ​ണ്. ദു​ര​ന്ത​മു​ണ്ടാ​യി​ട​ത്ത് ഭൂ​മി പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കൃ​ഷി​വ​കു​പ്പാ​ണ് ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ചു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്.