സി​ബി​എ​സ്ഇ പ്ര​തി​ഭാ​സം​ഗ​മ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
Sunday, August 7, 2022 12:33 AM IST
പു​ത്ത​ന​ങ്ങാ​ടി: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ പ്ര​തി​ഭാ​സം​ഗ​മ​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. .

സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ 480 പ്ര​തി​ഭ​ക​ളെ​യും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മി​ക​വു​റ്റ അ​ക്കാ​ഡ​മി​ക പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ, തി​രൂ​ർ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ എ​ന്നി​വ​ർ​ക്ക് സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളു​മാ​ണ് സ​മ്മാ​നി​ച്ച​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 500/500 മാ​ർ​ക്ക് വാ​ങ്ങി​യ പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് സ്കൂ​ളി​ലെ ഹാ​ഫി​സ് റ​ഹ്മാ​ൻ എ​ലി​ക്കോ​ട്ടി​ൽ, 497 മാ​ർ​ക്ക് വാ​ങ്ങി​യ പൊ​ന്നാ​നി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ വി​കാ​സ് വി​ദ്യാ​ല​യ​ത്തി​ലെ ആ​ദി​ത്യ പ്ര​മോ​ദ് വ​ർ​മ, 496 മാ​ർ​ക്ക് വീ​തം ക​ര​സ്ഥ​മാ​ക്കി​യ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​ലീ​ന ഹ​നാ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ പാ​ർ​വ​തി എ​ന്നി​വ​ർ​ക്കും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്ക് 100/100 മാ​ർ​ക്ക് വാ​ങ്ങി​യ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സ്കൂ​ളി​ലെ ഹി​ബ മെ​ഹ്രീ​ൻ, തി​രൂ​ർ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ഗൗ​തം ശ​ങ്ക​ർ, ഫി​ദ പ്ര​വീ​ണ്‍, ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ പ്ര​ഫു​ൽ കേ​ശ​വ​ദാ​സ്, പി. ​ല​ക്ഷ്മി, പി​വി ഗ്രീ​ഷ്മ എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ എ​ക്്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗം കെ.​പി രാ​മാ​നു​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൾ​നാ​സ​ർ, സി​ബി​എ​സ്ഇ സ്കൂ​ൾ​സ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ​ലി, എം​ഇ​എ​സ് പൊ​ന്നാ​നി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ടി.​വി അ​ലി, പെ​രി​ന്ത​ൽ​മ​ണ്ണ ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ക​രി​ക്കു​ന്നേ​ൽ, അ​മൃ​ത വി​ദ്യാ​ല​യം സം​സ്ഥാ​ന അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ജി.​എ​സ് സ​ജി​കു​മാ​ർ, ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സെ​ക്ര​ട്ട​റി എ.​സി സു​ഗ​ത​ൻ, ഫാ. ​ഡെ​ന്നി ചോ​ല​പ്പ​ള്ളി​ൽ സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ന​ന്നം പ്രേം​കു​മാ​ർ, പി. ​ഹ​രി​ദാ​സ്, എം. ​ജൗ​ഹ​ർ, പി. ​നി​സാ​ർ​ഖാ​ൻ, ഷം​ല യു. ​സ​ലീം, സോ​ണി ജോ​സ്, പി. ​നി​സാ​ർ​ഖാ​ൻ, സി.​കെ ഹൗ​സ​ത്ത്, സു​നി​താ നാ​യ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.